ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു
ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

പാലക്കാട്: കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു പ്രായം. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. 

അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാര്‍ത്ഥന്‍. ഇളമുറ തമ്പുരാന്‍ എന്നാണ് ആന പ്രേമികള്‍ പാര്‍ത്ഥനെ വിശേഷിപ്പിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com