ദേവചൈതന്യ ലോപത്തിന് ഇടയാക്കും ; ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രിസമാജം 

ക്ഷേത്രചിട്ടകൾക്കും ആചാരങ്ങൾക്കും തന്ത്രശാസ്ത്ര താത്പര്യങ്ങൾക്കും വിരുദ്ധമായ സമീപനം ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് തന്ത്രിസമാജം
ദേവചൈതന്യ ലോപത്തിന് ഇടയാക്കും ; ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രിസമാജം 

കണ്ണൂർ: ക്ഷേത്രത്തിന് അകത്ത് ഷർട്ട് ധരിച്ച് പുരുഷൻന്മാർക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രിസമാജം. ക്ഷേത്രചിട്ടകൾക്കും ആചാരങ്ങൾക്കും തന്ത്രശാസ്ത്ര താത്പര്യങ്ങൾക്കും വിരുദ്ധമായ സമീപനം ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. ഇതുസംബന്ധിച്ച് അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർമാർക്ക് അയച്ചുകൊടുത്തു.

കുപ്പായം ധരിച്ച് പുരുഷന്മാർക്ക് ക്ഷേത്രത്തിലും ശ്രീകോവിലിലും പ്രവേശിക്കാൻ അനുവാദം വേണമെന്ന് തൃശ്ശൂർ സ്വദേശി കെ ജി അഭിലാഷ് ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിവേദനം തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് സർക്കാർ കൈമാറി. വിഷയത്തിൽ തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്രഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. തുടർന്നാണ് തന്ത്രിസമാജം യോഗം ചേർന്ന് തീരുമാനമെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com