'മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളില്‍ വേവലാതി വേണ്ട' ; മീണയെ പിന്തുണച്ച് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ
'മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളില്‍ വേവലാതി വേണ്ട' ; മീണയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളില്‍ വേവലായി വേണ്ട. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകാം. അതിലേക്ക് കടക്കുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

കള്ളവോട്ട് വിഷയത്തില്‍ ടിക്കാറാം മീണയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎമ്മും പാര്‍ട്ടി സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി മീണയെ അനുകൂലിച്ചത്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

13 ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കും. യുഎന്‍ പരിപാടിയിലും, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും. വിദേശസന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗം കൂടുകയാണെങ്കില്‍ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com