യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം: ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി.
യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം: ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിനിക്ക് മാനസിക പീഡനം നേരിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. 

നേരത്തെ ആത്മഹത്യ ശ്രമത്തിന് പെണ്‍കുട്ടിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ കോളജിന്റെ റസ്റ്റ് റൂലിമാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐയൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു. എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.

ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്. 'ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്'. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com