'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റായതാണ്'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് സിആര്‍ നീലകണ്ഠന്‍

എന്നെ സംഘിയാക്കാന്‍ മുട്ടി നില്‍ക്കുന്ന സഖാക്കന്‍മാരോട് ഒരു വാക്ക് എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നീലകണ്ഠന്‍ ഇതു പറഞ്ഞിരിക്കുന്നത്. 
'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റായതാണ്'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് സിആര്‍ നീലകണ്ഠന്‍

കേരളത്തിലെ ദേശീയപാത വികസനം അട്ടിറിച്ചത് ബിജെപിയല്ല, പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടി മുന്‍ സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന് എതിരെ രൂക്ഷ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നീലകണ്ഠന്‍. 'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഈഫെയ്‌സ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം.'എന്നാണ് നീലകണ്ഠന്റെ മറുപടി. 

'എന്നെ സംഘിയാക്കാന്‍ മുട്ടി നില്‍ക്കുന്ന സഖാക്കന്‍മാരോട് ഒരു വാക്ക്' എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നീലകണ്ഠന്‍ ഇതു പറഞ്ഞിരിക്കുന്നത്. 

'സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഈ ഫെയ്‌സ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം.'

അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടാ.. ഞാന്‍ ഇവിടെ തന്നെ കാണും നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി.'- അദ്ദേഹം കുറിച്ചു. 

 കേരളത്തിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ള കേന്ദ്ര മന്ത്രിക്ക് നല്‍കിയ നല്‍കിയ കത്തല്ലെന്നായിരുന്നു നീലകണ്ഠന്റെ വാദം. പ്രളയം സാരമായി ബാധിച്ച പ്രദേശങ്ങളില്‍ പോലും ദേശീയ പാതയുടെ പേര് പറഞ്ഞ് കുടിയൊഴിപ്പിക്കല്‍ നടത്താനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ താനടക്കമുള്ള ദേശീയ പാതാ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ദില്ലിയില്‍ പോയി റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവരെ കണ്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും സി ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി സിപിഎം പ്രൊഫൈലുകള്‍ നീലകണ്ഠന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com