കണ്ണൂര്‍- കോഴിക്കോട്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി: പ്രതിഷേധം, യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി
By സമകാലികമലയാളം ഡെസ്‌ക് | Published: 08th May 2019 07:57 PM |
Last Updated: 08th May 2019 07:57 PM | A+A A- |

കണ്ണൂര്‍: കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കി അവരെ ഹോട്ടലുകളിലേക്ക് മാറ്റിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ഡല്‍ഹിയില്‍ എത്തേണ്ട വിമാനമായിരുന്നു സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് റദ്ദാക്കിയത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവര്‍ക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവര്‍ക്ക് 11 മണിക്കും യാത്ര തുടരാന്‍ സംവിധാനം ഒരുക്കിയെന്ന് അധികൃതര്‍ അറിയിച്ചു.