'അയ്യോ..എന്റെ കുഞ്ഞാ..', വാവിട്ട് നിലവിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍; ഉളളുലയ്ക്കുന്ന നിമിഷങ്ങള്‍, വിഡിയോ

'അയ്യോ..എന്റെ കുഞ്ഞാ..', വാവിട്ട് നിലവിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍; ഉളളുലയ്ക്കുന്ന നിമിഷങ്ങള്‍, വിഡിയോ

സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്‍മാരുടെ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വിഡിയോ

ളളുലയ്ക്കുന്ന നിമിഷങ്ങളാണ് കടന്നുപോയത്. കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരഞ്ഞുപോയി.  'എന്റെ കുഞ്ഞാ..' എന്ന് ഉറക്കെ വിളിച്ച് അവന്റെ പാപ്പാന്‍ കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ പോലും വിതുമ്പിപ്പോയി. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്‍മാരുടെ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വിഡിയോ. 

കുഞ്ഞന്‍ എന്ന് ആരാധകരും പ്രിയപ്പട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ എന്ന കൊമ്പന്റെ അന്ത്യയാത്രയിലെ നിമിഷങ്ങളാണ് ആനപ്രേമികളുടെ ഉളളുലയ്്ക്കുന്നത്.ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം അവന് യാത്രനല്‍കുമ്പോഴാണ് പാപ്പാന്‍ അവന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കരഞ്ഞത്. പാര്‍ത്ഥന്റെ വേര്‍പാട് തളര്‍ത്തിയ ആനപ്രേമികളെ ഈ കരച്ചിലും നൊമ്പരപ്പെടുത്തുകയാണ്.

തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിനത്തില്‍ തന്നെയാണ് ആനപ്രേമികളെ സങ്കടത്തിലാക്കി ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാര്‍ത്ഥന്‍. തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com