തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: മറ്റ് ആനകളെയും വിട്ടുനല്‍കില്ലെന്ന് ഉടമകള്‍, തൃശൂര്‍ പൂരം പ്രതിസന്ധിയില്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവ എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആന ഉടമകളുടെ സംഘടന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവ എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആന ഉടമകളുടെ സംഘടന. തൃശൂര്‍ പൂരം ഉള്‍പ്പെടെ ഒരു ഉത്സവത്തിനും ആനകളെ വിട്ടുനല്‍കില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് മന്ത്രിതലയോഗത്തില്‍ തീരുമാനമായതാണെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അത് അട്ടിമറിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വന്ന വനംമന്ത്രി കെ രാജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രതിഷേധാര്‍ഹമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുന്നതിനിടയിലാണ്, ആനയെ എഴുന്നള്ളിക്കാനാവില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം. ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തില്‍ വനംമന്ത്രി വ്യക്തത വരുത്തണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

മെയ് പതിനൊന്നു മുതല്‍ ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ല. മറ്റു പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍ പറഞ്ഞു. ക്ഷേത്ര ഉത്സവങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com