തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രനെ വിലക്കിയിട്ടില്ല: എന്നാൽ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് മന്ത്രി

രാ​മ​നെ​യെ​ന്ന​ല്ല ഒ​രാ​ന​യേ​യും വി​ല​ക്കി​യി​ട്ടി​ല്ലെന്നാണ് മ​ന്ത്രി പറയുന്നത്. 
തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രനെ വിലക്കിയിട്ടില്ല: എന്നാൽ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് വ​നം വകുപ്പ് മ​ന്ത്രി കെ രാ​ജു. രാ​മ​നെ​യെ​ന്ന​ല്ല ഒ​രാ​ന​യേ​യും വി​ല​ക്കി​യി​ട്ടി​ല്ലെന്നാണ് മ​ന്ത്രി പറയുന്നത്. 

അതേസമയം, ആ​ന​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്. അ​ത് ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ട ചു​മ​ത​ല വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​നും വ​നം വ​കു​പ്പി​നു​മു​ണ്ട്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും കാ​ണി​ച്ച​ത്- മ​ന്ത്രി പ​റ​ഞ്ഞു.

 തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്നാ​ണ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ല്ലാ​തെ അ​ത് ആ​ന​യെ നി​രോ​ധി​ക്ക​ൽ അ​ല്ലെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com