പൊലീസ് പോസ്റ്റൽ വോട്ടിൽ അസോസിയേഷൻ ഇടപെട്ടു; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം; ഒരാൾക്കെതിരെ നടപടി

ഈ മാസം പതിനഞ്ചിന് റിപ്പോർട്ട് നൽകണമെന്ന്  ടിക്കാറാം മീണ ഡിജിപിക്ക് നിർദേശം നൽകി
പൊലീസ് പോസ്റ്റൽ വോട്ടിൽ അസോസിയേഷൻ ഇടപെട്ടു; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം; ഒരാൾക്കെതിരെ നടപടി


തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസറുടെ നിർദ്ദേശം.ഈ മാസം പതിനഞ്ചിന് റിപ്പോർട്ട് നൽകണമെന്ന്  ടിക്കാറാം മീണ ഡിജിപിക്ക് നിർദേശം നൽകി. ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയും ജില്ലാ നോഡൽ ഓഫീസര്‍മാരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ടിക്കാറാം മീണ നിർദേശിച്ചു. 

അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ പൊലീസ് ‌അസോസിയേഷൻ ഇടപെട്ടതായി സ്ഥിരീകരിച്ചു. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ച ഒരാള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നൽകി. നാലു പൊലീസുകാര്‍ക്കെതിരെ പ്രത്യക അന്വേഷണത്തിനും ശുപാർശ ചെയ്തു.

പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം തുടങ്ങിയ അന്ന് തന്നെ ബാലറ്റുകള്‍ പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ കൈവശപ്പെടുത്തുന്നതായി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പക്ഷെ അന്വേഷിക്കാതെ തന്നെ പരാതി അടിസ്ഥാനരഹിതമെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു ഡിജിപിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയും ഇടത് അനുകൂല അസോസിയേഷന്‍ ബാലറ്റുകള്‍ വാങ്ങിക്കൂട്ടി എല്‍ഡിഎഫ് അനുകൂല കള്ളവോട്ടിന് വഴിയൊരുക്കിയെന്നുമാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com