പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

തി​രു​വ​ന​ന്ത​പു​രം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്. 3,11,375 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. സർക്കാർ സ്കൂള‌ുകളിൽ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ ​ഷാ​ജ​ഹാ​ൻ അറിയിച്ചു. 

71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിൽ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയിൽ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിൽ 77.34 ശതമാനവും വിജയം നേടി. 

14,224 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ടെ​ക്നി​ക്ക​ൽ, ആ​ർ​ട്ട‌് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷാ ഫ​ല​വും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്. 

www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in വെ​ബ‌്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കും. prdlive, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.

പ്ലസ് വണ്ണിന് മറ്റന്നാൾ മുതൽ ( മെയ് 10 ) അപേക്ഷിക്കാം. ട്രയൽ അലോട്ട് മെന്റ് 20 ്. ആദ്യ അലോട്ട് മെന്റ് 22 ന് നടക്കും. ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും. ഇതാദ്യമായാണ് ഒന്നാം ക്ലാസു മുതൽ 12-ാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസുകൾ ആരംഭിക്കുന്നതെന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com