ഫ്‌ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നഗരസഭാ സെക്രട്ടറി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി മടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി അറിയിച്ചു. കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പികെ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോടതി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പൊളിച്ചു നീക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com