മതത്തിന്റെ പേരില്‍ വോട്ട്: വീണയോടും രാജാജിയോടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക.
മതത്തിന്റെ പേരില്‍ വോട്ട്: വീണയോടും രാജാജിയോടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്നാരോപിച്ച് ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനോടും രാജാജി മാത്യു തോമസിനോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ഇവര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്.

പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. എന്നാല്‍  ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട്. 

പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com