മലയാളികൾക്ക് ആശ്വാസം; ബം​ഗളൂരുവിലേക്ക് മൾട്ടി ആക്സിൽ സ്ലീപ്പർ ബസുമായി കർണാടക ആർടിസി; കൊച്ചിയിൽ നിന്ന് നാളെ മുതൽ

രാത്രി 9.32ന് ബം​ഗളൂരു ശാന്തി ന​ഗറിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.47ന് എറണാകുളത്തെത്തും. തിരിച്ച് രാത്രി 9.01ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.16ന് ബം​ഗളൂരുവിലെത്തും
മലയാളികൾക്ക് ആശ്വാസം; ബം​ഗളൂരുവിലേക്ക് മൾട്ടി ആക്സിൽ സ്ലീപ്പർ ബസുമായി കർണാടക ആർടിസി; കൊച്ചിയിൽ നിന്ന് നാളെ മുതൽ

ബം​ഗളൂരു: കേരളത്തിലേക്ക് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് (അംബാരി ഡ്രീം ക്ലാസ്) സർവീസുമായി കർണാടക ആർടിസി. ബം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് സർവീസ്. നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

രാത്രി 9.32ന് ബം​ഗളൂരു ശാന്തി ന​ഗറിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.47ന് എറണാകുളത്തെത്തും. തിരിച്ച് രാത്രി 9.01ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.16ന് ബം​ഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്. 

കർണാടക ആർടിസിയുടെ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കർണാടക ആർടിസി കേരളത്തിലേക്ക് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. ഉടൻ തന്നെ കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കും വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

സ്വകാര്യ ബസുകളുടെ ചൂഷണത്തിന് ഇരയാകാതെ മികച്ച സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കർണാടക ആർടിസി ഒരുക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com