അമൃതയും രാജ്യറാണിയും ഇനി രണ്ടുവഴിക്ക്; തൃശൂരിനും ഒറ്റപ്പാലത്തിനുമിടയിൽ രണ്ടുമണിക്കൂർ പിടിച്ചിടും; ആശങ്കയിൽ യാത്രക്കാർ 

ത​ല​സ്ഥാ​ന​ത്തു​നി​ന്നു മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യി​ൽ മാ​റ്റം വ​രു​ത്തി അ​മൃ​ത, രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ ര​ണ്ടാ​കു​ന്നു
അമൃതയും രാജ്യറാണിയും ഇനി രണ്ടുവഴിക്ക്; തൃശൂരിനും ഒറ്റപ്പാലത്തിനുമിടയിൽ രണ്ടുമണിക്കൂർ പിടിച്ചിടും; ആശങ്കയിൽ യാത്രക്കാർ 

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തു​നി​ന്നു മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യി​ൽ മാ​റ്റം വ​രു​ത്തി അ​മൃ​ത, രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ രണ്ടായി സര്‍വീസ് നടത്താന്‍ പോകുന്നു. ഒ​രു ട്രെ​യി​ൻ തി​രു​വ​ന്ത​പു​ര​ത്തു​നി​ന്നു മ​ധു​ര​യി​ലേ​ക്ക് അ​മൃ​ത എ​ക്സ്പ്ര​സാ​യും ര​ണ്ടാം ട്രെ​യി​ൻ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് നി​ല​മ്പൂരിലേക്ക് രാ​ജ്യ​റാ​ണി​യാ​യും സ​ർ​വീ​സ് ന​ട​ത്തും. മലബാറിലേക്കുളള യാത്രക്കാരെ ഇത് വലയ്ക്കുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ട്രെ​യി​ൻ നമ്പർ 16343 അ​മൃ​ത എ​ക്സ്പ്ര​സ് രാ​ത്രി എ​ട്ട​ര​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും 16349 രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് 8.50നു ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു​മാ​കും പു​റ​പ്പെ​ടു​ക. രാ​ത്രി 8.40 നു ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണ​മെ​ന്നോ​ണം കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നാ​ൽ എ​ട്ട​ര​യ്ക്കു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്ക് മ​റ്റു ട്രെ​യി​നു​ക​ളി​ല്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. 

എ​ട്ട​ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന അ​മൃ​ത എ​ക്സ​പ്ര​സ് പി​റ്റേ ദി​വ​സം ഉ​ച്ച​യ്ക്ക് 12.15ന് ​മ​ധു​ര​യി​ലെ​ത്തും. മ​ട​ക്ക​യാ​ത്ര ഉ​ച്ച​യ്ക്ക് 3.15ന് ​മ​ധു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 5.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ ഒ​ഴി​വാ​ക്കി​യാ​കും യാ​ത്ര. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് നി​ലമ്പൂരി​ലേ​ക്കു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് രാ​ത്രി 8.50ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 7.50ന് ​നി​ലമ്പൂ​രെ​ത്തും. മ​ട​ക്ക​യാ​ത്ര രാ​ത്രി 8.50ന് ​ പു​റ​പ്പെ​ട്ട് രാ​വി​ലെ ആ​റി​നു കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. 

 തൃ​ശൂ​രി​ൽ പു​ല​ർ​ച്ചെ 2.30-ന് ​എ​ത്തു​ന്ന അ​മൃ​ത എ​ക്സ​പ്ര​സ് അ​ടു​ത്ത സ്റ്റേ​ഷ​നാ​യ ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തു​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​ർ 23 മി​നി​റ്റ് ക​ഴി​ഞ്ഞ് 4.53-നാ​ണ്. തൃ​ശൂ​രി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ പി​ടി​ച്ചി​ടും. ഒ​റ്റ​പ്പാ​ല​ത്തു നി​ന്ന് 25 മി​നി​റ്റു​കൊ​ണ്ട് എ​ത്താ​വു​ന്ന പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ൽ ട്രെ​യി​ൻ എ​ത്തു​ന്ന​ത് ഒ​രു മ​ണി​ക്കൂ​ർ 15 മി​നി​റ്റ് കൊ​ണ്ട്. ഇ​ങ്ങ​നെ തൃ​ശൂ​രി​ൽ നി​ന്ന് ആ​കെ മൂ​ന്നു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് സ​മ​യ​മെ​ടു​ത്താ​ണ് ട്രെ​യി​ൻ പാ​ല​ക്കാ​ട്ട് എ​ത്തു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ബ​സി​ൽ പോ​യാ​ൽ ഇ​തി​ലും നേ​ര​ത്തേ എ​ത്തും.

 രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ കാ​ര്യ​ത്തി​ലും സ​മാ​ന സ്ഥി​തി​യാ​ണ്. രാ​ജ്യ​റാ​ണി തൃ​ശൂ​രി​ൽ എ​ത്തു​ക പു​ല​ർ​ച്ചെ 2.40ന്. ​തു​ട​ർ​ന്ന് ഇ​ട​യ്ക്കു​ള്ള യാ​ത്ര​യി​ൽ പി​ടി​ച്ചി​ട്ട ശേ​ഷം 5.30ന് ​ആ​ണ് ഷൊ​ർ​ണൂ​രി​ൽ എ​ത്തു​ക. 25 മി​നി​റ്റ് മാ​ത്രം വ​രു​ന്ന ദൂ​രം പി​ന്നി​ടാ​ൻ രാ​ജ്യ​റാ​ണി ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ എ​ടു​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com