ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ്: ചോക്കോഡോസ് നിരോധിച്ചു

സ്‌കൂള്‍ പരിസരത്ത് ഉല്‍പന്നം വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ചോക്കോഡോസ് എന്ന പേരില്‍ സ്‌കൂള്‍ പരിസരത്ത് വിറ്റിരുന്ന സിറിഞ്ചില്‍ നിറച്ച ചോക്ലേറ്റിന് നിരോധനം. കൊല്ലം ജില്ലയിലാണ് ഈ ചോക്ലേറ്റിന് നിരോധനമേര്‍പ്പെടുത്തിയത്. അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് ഈ മിഠായിയുടെ വിതരണ ഏജന്‍സി.

ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്താണ് നടപടി.

സ്‌കൂള്‍ പരിസരത്ത് ഉല്‍പന്നം വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. സംശയകരമായ സാഹചര്യത്തിലാണ് മിഠായിയുടെ വിതരണം എന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറാണ് ഇത് നിരോധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com