പാലക്കാട്: പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മുന്‍ അധ്യാപിക മരിച്ചു. ശേഖരീപുരം സ്വദേശി അംബികയാണ് മരിച്ചത്. മോയന്‍സ് സ്കൂളിലെ മുന്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് എസ്പി ഓഫീസിലെ ജീവനക്കാരന് മുരളി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മുരളിയെ പൊലീസ് കസ്റ്റഡിയെടുത്തു.ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ