ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് മലപ്പുറത്ത് നിന്ന് കൊച്ചിയിലേക്ക്; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്‌കെ 'ഹൃദ്യം' പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്കു കുട്ടിയെ എത്തിക്കുന്നത്.
ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് മലപ്പുറത്ത് നിന്ന് കൊച്ചിയിലേക്ക്; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

മലപ്പുറം: പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ നിന്നും ഏഴ് മാസം പ്രായമുള്ള കുട്ടിയെ അമൃത ആശുപത്രിയിലേക്കു ആംബുന്‍ലസില്‍ കൊണ്ടുവരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്‌കെ 'ഹൃദ്യം' പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്കു കുട്ടിയെ എത്തിക്കുന്നത്.

ലൈഫ് സേവ് ഇഎംഎസിന്റെ KL02 BD 8296 എന്ന നമ്പറില്‍ ഉള്ള ഐസിയു, എന്‍ഐസിയു ആംബുലന്‍സാണ് ഇന്നു നാലേകാലോടു കൂടി പുറപ്പെട്ടത്. അതിനായി ആളുകള്‍ വാഹനം അല്‍പ്പം വേഗത കുറച്ച് കുട്ടിയുമായി വരുന്ന ആംബുലന്‍സിനെ കടത്തിവിടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com