തൃശൂർ പൂരത്തെ തകർക്കാൻ ​ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ; കലക്ടറുടെ തിടുക്കം സംശയാസ്പദം

തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍
തൃശൂർ പൂരത്തെ തകർക്കാൻ ​ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ; കലക്ടറുടെ തിടുക്കം സംശയാസ്പദം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് പൂരത്തിന്റെ ശോഭ കെടുത്താന്‍ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ കുറച്ചുകാലങ്ങളായി തൃശ്ശൂര്‍ പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com