പട്ടാളത്തിലേക്ക് ഇതാ ഒരു പള്ളീലച്ചന്‍; ഫാദർ ജിസ് ജോസ് ഇനി നായിബ് സുബേദാർ

കരസേന നിയമിച്ച 19 ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരിൽ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വർഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളിൽ സേവനത്തിനായി ഫാദർ ജിസും ഉണ്ടാകും
പട്ടാളത്തിലേക്ക് ഇതാ ഒരു പള്ളീലച്ചന്‍; ഫാദർ ജിസ് ജോസ് ഇനി നായിബ് സുബേദാർ


 
കൊച്ചി:
സൈനികർക്ക് ആധ്യാത്മികമായ സംശയങ്ങൾ ഉണ്ടായാൽ ഇനി തീർപ്പാക്കാൻ ഈ അച്ചൻ ഓടിയെത്തും. ആധ്യാത്മികം മാത്രമല്ല, രോ​ഗീപരിചരണത്തിനും തടവിൽ കഴിയുന്നവരെ സന്ദർശിക്കാനും അച്ചൻ റെഡിയാണ്. ആ നിയോ​ഗമാണ് 32 കാരനായ ഫാദർ ജിസ് ജോസിനെ കരസേനയിൽ എത്തിച്ചത്. 

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു അച്ചന്റെ ആ​ഗ്രഹം. സേനയിൽ മത അധ്യാപകരുടെ ഒഴിവുണ്ടെന്ന് കണ്ടപ്പോൾ പിന്നെ ഒട്ടും വൈകിയില്ല, ആപ്ലിക്കേഷൻ അയച്ചു. മെഡിക്കൽ പരിശോധനകളും പ്രവേഷന പരീക്ഷയും അഭിമുഖവുമെല്ലാം പിന്നിട്ട ശേഷം പൂനെയിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റ​ഗ്രേഷനിൽ നിയമനവും ലഭിച്ചു.

കരസേന നിയമിച്ച 19 ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരിൽ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വർഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളിൽ സേവനത്തിനായി ഫാദർ ജിസും ഉണ്ടാകും. സൈനികരുടെ ആധ്യാത്മിക ജീവിതത്തിന് പിന്തുണ നൽകുന്നതിനൊപ്പം കൗൺസിലിങ് നടത്താനും അച്ചന് ചുമതലയുണ്ട്.

കോതമം​ഗലം കല്ലൂർക്കാട് സ്വദേശിയായ ഫാദർ ജിസ് ജോസ് ആലുവ സെന്റ് ജോസഫ്സ് പ്രൊവിൻസ് അം​ഗമാണ്. 2015ലാണ് വൈദിക പട്ടം സ്വീകരിച്ചത്. കലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് ബിസിഎയും എംസിഎയും പൂർത്തിയാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com