മറുപടി നൽകിയില്ല: ഉദ്യോ​ഗസ്ഥനെതിരെ വിവരാവകാശ കമ്മീഷൻ പിഴ ചുമത്തി

2013 സെ​പ്റ്റം​ബ​ർ 23ന് ​നൽകിയ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നപ്പോൾ പരാതി നൽകുകയായിരുന്നു.
മറുപടി നൽകിയില്ല: ഉദ്യോ​ഗസ്ഥനെതിരെ വിവരാവകാശ കമ്മീഷൻ പിഴ ചുമത്തി

തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യ്ക്കു കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന ഉദ്യോ​ഗസ്ഥന് പിഴ. കാ​പ്പെ​ക്‌​സി​ലെ മു​ൻ സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ ​കൃ​ഷ്ണ​കു​മാ​റി​ന് ആണ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ 10,000 രൂ​പ പി​ഴ ചു​മ​ത്തിയത്. 

ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ കാ​പ്പെ​ക്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും യോ​ഗ​ങ്ങ​ളു​ടെ മി​നി​റ്റ്‌​സി​ന്‍റെ പ​ക​ർ​പ്പും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.  2013 സെ​പ്റ്റം​ബ​ർ 23ന് ​നൽകിയ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നപ്പോൾ പരാതി നൽകുകയായിരുന്നു.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കു നൽകിയ പ​രാ​തിയിൽ ന​ട​പ​ടി ഉ​ണ്ടാ​യില്ലെങ്കിലും നി​ശ്ചി​ത സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ക​മ്മീ​ഷ​ൻ താ​ത്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 30 ദി​വ​സ​ത്തി​ന​കം പി​ഴ ന​ൽ​ക​ണം. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​കെ.എ​ൽ വി​വേ​കാ​ന​ന്ദ​നാ​ണു പി​ഴ ഈ​ടാ​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com