വിവാഹത്തില്‍ പങ്കെടുക്കാന്‍ പതിനാല് ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി: പ്രതിഷേധിച്ച് നാട്ടുകാര്‍

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും കൂട്ടത്തോടെ മുങ്ങിയത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ പതിനാല് ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി: പ്രതിഷേധിച്ച് നാട്ടുകാര്‍

കൊല്ലം: സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ജീവനക്കാരാണ് അവധിയെടുക്കാതെ കല്യാണത്തിന് പോയത്. ഇതോടെ പല ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ ജനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കി.  

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും കൂട്ടത്തോടെ മുങ്ങിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റേഷന്‍ കാര്‍ഡിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം ഒട്ടേറേപേരാണ് രാവിലെമുതല്‍ സപ്ലൈ ഓഫീസിലെത്തിയത്. എന്നാല്‍ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെല്ലാം രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട് വിവാഹചടങ്ങിന് പോവുകയായിരുന്നു. 

15 കിലോമീറ്റര്‍ അകലെ അഞ്ചലില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഏകദേശം നാല് മണിക്കൂറോളമാണ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് മുങ്ങിയത്. അവധിയെടുക്കാതെ വിവാഹത്തിന് പോയത് വിവാദമായതോടെ വിവാഹത്തിന് പോയവര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com