ശബ്ദം കേട്ടാല്‍ വിരളുന്ന ആനകള്‍ക്ക് തൃശൂരില്‍ വിലക്ക്‌; നീരും ആരോഗ്യ പ്രശനങ്ങളുമുള്ള ആനകള്‍ക്കും ബാധകമെന്ന് ജില്ലാ കളക്ടര്‍

മെയ് 12 മുതല്‍ 14വരെയാണ് വിലക്കുള്ളത്. തെച്ചിക്കോട്ടു രാമചന്ദ്രനും വിലക്ക് ബാധകമാണ്
ശബ്ദം കേട്ടാല്‍ വിരളുന്ന ആനകള്‍ക്ക് തൃശൂരില്‍ വിലക്ക്‌; നീരും ആരോഗ്യ പ്രശനങ്ങളുമുള്ള ആനകള്‍ക്കും ബാധകമെന്ന് ജില്ലാ കളക്ടര്‍

തൃശൂര്‍ : ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്ക് നഗരത്തില്‍ വിലക്കുള്ളതായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. നീരും ആരോഗ്യപ്രശനങ്ങളുമുള്ള ആനകള്‍ക്കും വിലക്ക് ബാധകമാണ്. മെയ് 12 മുതല്‍ 14വരെയാണ് വിലക്കുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും വിലക്ക് ബാധകമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കു നീക്കിയിട്ടില്ല. 

ഇത്തരം ആനകളെ ഒഴിവാക്കിയാണ് ദേവസ്വങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി നാളെ പരിഗണിക്കുകയാണ്. സബ്ജുഡീസായതിനാല്‍ താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ കമന്റ് പറയുന്നില്ലെന്നും കളക്ടര്‍ അനുപമ പറഞ്ഞു.

തൃശൂര്‍ പൂരത്തിന്‍രെ ഒരുക്കങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കളക്ടര്‍ ടിവി അനുപമ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ നിയമപരമായേ  പ്രവര്‍ത്തിക്കാനാകൂ. ഏതെങ്കിലും ഒരു ആനയുടെ കാര്യത്തിലല്ല, പൊതുവായി ഇറക്കിയ നിര്‍ദേശമാണ്. ഇത്‌നുസരിച്ചാണ് ദേവസ്വങ്ങള്‍ പട്ടിക തയ്യാറാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com