അടൂർ പ്രകാശിനായി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 09:24 PM  |  

Last Updated: 10th May 2019 09:24 PM  |   A+A-   |  

postal

തിരുവനന്തപുരം: യുഡിഎഫിനെതിരെ പോസ്റ്റല്‍ വോട്ട് തിരിമറി ആരോപണവുമായി സിപിഎം. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതുസംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും നൽകി. 

സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് പരാതി നൽകിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് പരാതി കൈമാറും.