''ആര്‍ക്ക് വേണ്ടിയാണ് ഈ ഷോ'': ശാന്തിവനം സംരക്ഷിക്കാതെ മരം നടുന്നതിനെതിരെ സേതു

ഇതിനിടെ ശാന്തിവനം സംരക്ഷിക്കാതെ പരിസ്ഥിതി ദിനത്തില്‍ മരത്തൈ നടുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും സേതു നിശിതമായി വിമര്‍ശിച്ചു
''ആര്‍ക്ക് വേണ്ടിയാണ് ഈ ഷോ'': ശാന്തിവനം സംരക്ഷിക്കാതെ മരം നടുന്നതിനെതിരെ സേതു

തിരുവനന്തപുരം: കൊച്ചിയിലെ ശാന്തിവനം സംരക്ഷിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ സേതു രംഗത്ത്. കൊച്ചി നഗരത്തിന് ഒത്ത നടുക്കാണ് പരിസ്ഥിതി പ്രാധാന്യമുള്ള ശാന്തിവനം. ദേശീയ പാതയുടെ ഓരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി പരിസ്ഥിതി പ്രാധാന്യം മുന്‍ നിര്‍ത്തി സംരക്ഷിക്കാന്‍ പാവപ്പെട്ട ഒരമ്മയും മകളും പരിശ്രമിക്കുന്നു എങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലെ എന്നന്നാണ് സേതു ചോദിക്കുന്നത്.   

കോടതി വിധിയിലെ പഴുത് ഉപയോഗിച്ചാണ് വൈദ്യുതി ടവര്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബി തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നു. 20 വര്‍ഷമായി പണി നടക്കുന്നുണ്ടെന്ന മന്ത്രിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ശാന്തിവനം സംരക്ഷിക്കാതെ പരിസ്ഥിതി ദിനത്തില്‍ മരത്തൈ നടുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും സേതു നിശിതമായി വിമര്‍ശിച്ചു. 'ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം വരുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ റോഡിലാകെ മരം നടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മത്സരിക്കും. ശാന്തിവനത്തിലെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഷോ'- സേതു ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com