കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ 

പാലാ  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്  മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ 

കോട്ടയം; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹിജരാകും. പാലാ  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്  മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക. തുടര്‍നടപടികളുടെ ഭാഗമായി ഫ്രാങ്കോ ഇന്ന് വീണ്ടും ജാമ്യമെടുക്കും. 

തുടര്‍ന്ന് കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകര്‍പ്പും പ്രതിഭാഗത്തിന് നല്‍കുക. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു  വകുപ്പുകളാണ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്.

വര്‍ഷങ്ങളോളം തന്നെ ബലാത്സംഗത്തിന് ഇരയാക്കി എന്ന് ആരോപിച്ചാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രി രംഗത്തെത്തിയത്. ബിഷപ്പിനെതിരേ നടപടി വൈകിയതിനെ തുടര്‍ന്ന് ഒരു കൂട്ടം കന്യാസ്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com