ചൂര്‍ണിക്കര വ്യാജരേഖ കേസ് : മുഖ്യപ്രതി അബു പിടിയില്‍ ; റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് മൊഴി 

സഹായിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളതായാണ് സൂചന
ചൂര്‍ണിക്കര വ്യാജരേഖ കേസ് : മുഖ്യപ്രതി അബു പിടിയില്‍ ; റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് മൊഴി 

കൊച്ചി : ചൂര്‍ണിക്കരയില്‍ ഭൂമി തരംമാറ്റാന്‍ വ്യാജരേഖ ചമച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയില്‍. ഇടനിലക്കാരനായ ആലുവ സ്വദേശി അബുവാണ് പിടിയിലായത്. എറണാകുളം റൂറല്‍ പൊലീസാണ് അബുവിനെ പിടികൂടിയത്. വ്യാജരേഖയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കി. സഹായിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളതായാണ് സൂചന. 

അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. വ്യാജരേഖ ചമച്ചതിന് സഹായിച്ച ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒളിവിലായിരുന്ന അബുവിന്റെ വീട്ടില്‍ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 

എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com