പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ  ഇന്നുമുതൽ നൽകാം

hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മെയ് 16 ആണ് അവസാന തിയതി.
പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ  ഇന്നുമുതൽ നൽകാം

തിരുവനന്തപുരം: ഹയർ സെക്കന്ററി പ്രവേശനത്തിനായുള്ള ഓൺലൈൻ ആപ്ലിക്കേഷനുകൾ ഇന്നുമുതൽ സ്വീകരിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മെയ് 16 ആണ് അവസാന തിയതി. അപേക്ഷകരെ സഹായിക്കുന്നതിനായി സ്കൂൾ തലം മുതൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ദിവസവും രണ്ട് അധ്യാപകരെ വീതം നിയമിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 അതത് ജില്ലകളുടെ പ്രോസ്പെക്ടസ് പ്രിന്റ് എടുത്ത് എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രദർശിപ്പിക്കാനും മാർ​ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്ക് 16- നകം സമര്‍പ്പിക്കണം. 

രണ്ട് പ്രധാന അലോട്ട്മെന്റുകൾ ഇത്തവണ നടത്താനാണ് തീരുമാനം. ഇതിൽ പ്രവേശനം നേടിയവർക്ക് സ്കൂളുകളും വിഷയവും മാറാൻ അവസരം നൽകും. ഇതിന് ശേഷമാവും സപ്ലിമെന്ററി അലോട്ട്മെന്റ് ആരംഭിക്കുക. ജൂലൈ ഏഴോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കും. 
വിഎച്ച്എസ്ഇ പ്രവേശനത്തിനും ഓൺലൈനായി അപേക്ഷിക്കാം.  www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി രസീറ്റ് സൂക്ഷിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com