ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി; കേസ് ഏഴിന് പരിഗണിക്കും

കുറ്റപത്രത്തിന്റേയും അനുബന്ധരേഖകളുടേയും പകര്‍പ്പുകള്‍ ഫ്രാങ്കോ മുളയ്ക്കലിന് നല്‍കി
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി; കേസ് ഏഴിന് പരിഗണിക്കും

ന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായി. തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി. പാല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത്. സാങ്കേതികമായ തുടര്‍നടപടികള്‍ മാത്രമാണ് ഇന്ന് കോടതിയില്‍ നടന്നത്. അടുത്തമാസം ഏഴിനാണ് കേസ് പരിഗണിക്കുക. 

കുറ്റപത്രത്തിന്റേയും അനുബന്ധരേഖകളുടേയും പകര്‍പ്പുകള്‍ ഫ്രാങ്കോ മുളയ്ക്കലിന് നല്‍കി. പാല കോടതി തന്നെയാണ് അടുത്ത തവണയും കേസ് പരിഗണിക്കുക. തുടര്‍ന്ന് കോട്ടയം സെക്ഷന്‍ കോടതിയിലേക്ക് കേസ് മാറ്റും. ഒരു കൂട്ടം പുരോഹിതന്മാര്‍ക്കൊപ്പമാണ് ജലന്ധറില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത്. ഇദ്ദേഹത്തിന് പിന്തുണയുമായി നിരവധി വിശ്വാസികളും കോടതിയില്‍ എത്തിയിരുന്നു. 

നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു  വകുപ്പുകളാണ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com