മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; 9 ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനെതിരെയും കേസ്

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ട് ചെയ്തതായി മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണം
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; 9 ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനെതിരെയും കേസ്

തിരുവനന്തപുരം: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ട് ചെയ്തതായി മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും പാമ്പുരുത്തിയിലുമാണ് കള്ളവോട്ട് നടന്നത്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടും പാമ്പുരുത്തിയില്‍ 9 പേര്‍ 12 കള്ളവോട്ട്് ചെയ്തതായാണ് പരിശോധനയില്‍ വ്യക്തമായത്.

ധര്‍മ്മടം മണ്ഡലത്തിലെ 52ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. പാമ്പുരുത്തിയില്‍ മാപ്പിള എയുപി സ്‌കൂളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ ഒന്‍പതുപേരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമമനുസരിച്ച് ക്രിമിനല്‍ കേസെടുക്കണമെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. 

അതേസമയം പമ്പുരുത്തിയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായും മുഖ്യതെരഞ്ഞടുപ്പ്  ഓഫീസര്‍ കണ്ടെത്തി. പ്രിസൈഡിംഗ് ഓഫീസറുടെയും പോളിംഗ് ഓഫീസറുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണ്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. വകുപ്പ് തല അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തു. ധര്‍മ്മടത്തെ കള്ളവോട്ട് സംബന്ധിച്ച് യുഡിഎഫ് പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പാമ്പുരുത്തിയില്‍ എല്‍ഡിഎഫിന്റെ പോളിംഗ് എജന്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com