വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയത് പണം വാങ്ങി; കുറ്റം സമ്മതിച്ചു

കഴിഞ്ഞ ദിവസം ക്രമക്കേട് കണ്ടെത്തിയതിനെ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു
വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയത് പണം വാങ്ങി; കുറ്റം സമ്മതിച്ചു

നീലേശ്വരം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയതത് പണം വാങ്ങിയാണെന്ന് സംശയം. നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് നിരവധി വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ക്രമക്കേട് കണ്ടെത്തിയതിനെ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. ഒന്നിലധികം പേര്‍ക്കായി ഇയാള്‍ ഉത്തരം എഴുതിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. ഉത്തരങ്ങള്‍ താന്‍ എഴുതിയതാണെന്ന് അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലാണ് ചില വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പലും ക്രമക്കേട് നടത്തിയത്. 

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷാനടത്തിപ്പില്‍ സ്ഥാപനമേധാവിക്കു യോജിക്കാത്തവിധത്തില്‍ ഗുരുതരമായ ക്രമക്കേട് കാണിച്ചതിനാണ് അച്ചടക്കനടപടിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com