'23ന് കണക്കാക്കിവെച്ച ആചാരവെടി'; കോടിയേരിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മന്‍ചാണ്ടി - 23ന് ഫലം വരുമ്പോള്‍ അത് കാണാം
'23ന് കണക്കാക്കിവെച്ച ആചാരവെടി'; കോടിയേരിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്ന് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവര്‍ത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ അഭിപ്രായാം സ്വാഗതം ചെയ്യുന്നെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 23ന് ഫലം വരുമ്പോള്‍ അത് കാണാം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ വൈകിയിട്ടില്ല. പരാതി നല്‍കാന്‍ പറ്റിയ സമയം ഇതാണ്. ഉടന്‍ വിശദമായ കണക്കുകള്‍ കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.വോട്ടര്‍മാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും  അത് കമ്മീഷന് കൈമാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തെരഞ്ഞടുപ്പില്‍ തോല്‍ക്കുന്നതിന് മുന്‍പായുളഌആചാരവെടിയാണ് വോ്ട്ടര്‍മാരെ ഒഴിവാക്കിയെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണമെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വെട്ടിനിരത്തല്‍ നടന്നെതിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്ന കെ മുരളീധരന്‍ പറഞ്ഞു. അതും കമ്മീഷന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com