കഞ്ചാവും മയക്കുഗുളികളുമായി കോഴിക്കോട് യുവാക്കൾ പിടിയിൽ; കഞ്ചാവും  നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു 

125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്
കഞ്ചാവും മയക്കുഗുളികളുമായി കോഴിക്കോട് യുവാക്കൾ പിടിയിൽ; കഞ്ചാവും  നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു 

കോഴിക്കോട്: കഞ്ചാവും മയക്കുഗുളികളുമായി കോഴിക്കോട് രണ്ടു യുവാക്കൾ പിടിയിൽ. 24കാരനായ വാഴക്കാട് സ്വദേശി ആഷിക് അലിയും 30കാരനായ  വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസുമാണ് പിടിയിലായത്. 125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 

കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിക്ക് അടുത്തുനിന്ന് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. ബീച്ച് ആശുപത്രി കോമ്പൗണ്ടിലെ ഡീഅഡിക്ഷൻ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവർ വിൽപന നടത്തുന്നതെന്ന് എക്സൈസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com