കടുവാ ആക്രമണം : മലക്കപ്പാറയില്‍ ആദിവാസി കൊല്ലപ്പെട്ടു

ചണ്ടന്‍തോട് വനമേഖലയിലാണ് സംഭവം. പെരുമ്പാറ ആദിവാസികോളനി നിവാസിയായ തങ്കപ്പനാണ് മരിച്ചത്
കടുവാ ആക്രമണം : മലക്കപ്പാറയില്‍ ആദിവാസി കൊല്ലപ്പെട്ടു

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ മലക്കപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചണ്ടന്‍തോട് വനമേഖലയിലാണ് സംഭവം. പെരുമ്പാറ ആദിവാസികോളനി നിവാസിയായ തങ്കപ്പനാണ് മരിച്ചത്. 

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇയാള്‍. ഇയാളുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും ചെരിപ്പും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com