ചൂര്‍ണിക്കര ഭൂമി തട്ടിപ്പ് : വ്യാജരേഖ നിര്‍മ്മാണത്തിന് 30,000 രൂപ ലഭിച്ചെന്ന് അരുണ്‍ ; സീല്‍ പതിപ്പിച്ചത് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചഭക്ഷണത്തിന് പോയപ്പോള്‍

നിലം നികത്താന്‍ അനുമതി തേടി അപേക്ഷ നല്‍കിയത് അബുവാണ്. ഈ രസീതിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത്
ചൂര്‍ണിക്കര ഭൂമി തട്ടിപ്പ് : വ്യാജരേഖ നിര്‍മ്മാണത്തിന് 30,000 രൂപ ലഭിച്ചെന്ന് അരുണ്‍ ; സീല്‍ പതിപ്പിച്ചത് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചഭക്ഷണത്തിന് പോയപ്പോള്‍

കൊച്ചി : ആലുവ ചൂര്‍ണിക്കരയിലെ ഭൂമി തരംമാറ്റുന്നതിന് വ്യാജരേഖ നിര്‍മ്മിച്ചതിന് പ്രതിഫലമായി ഇടനിലക്കാരന്‍ അബുവില്‍ നിന്ന് 30,000 രൂപ കൈപ്പറ്റിയെന്ന് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥന്‍ അരുണ്‍ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരത്തെ ഡിടിപി സെന്ററില്‍ വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയത്. പിന്നീട് സീല്‍ പതിപ്പിച്ച് നല്‍കുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴാണ് സീല്‍ പതിപ്പിച്ചതെന്നും അരുണ്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് മൊഴി നല്‍കി. 

നിലം നികത്താന്‍ അനുമതി തേടി അപേക്ഷ നല്‍കിയത് അബുവാണ്. ഈ രസീതിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത്. ഉത്തരവ് അബു കൈകൊണ്ട് എഴുതി ഡിടിപി സെന്റര്‍ വഴി വ്യാജരേഖ തയ്യാറാക്കുകയായിരുന്നു. ആര്‍ഡിഒയുടെ വ്യാജ ഉത്തരവ് പറവൂരിലെ ഡിടിപി സെന്ററില്‍ വെച്ചാണ് തയ്യാറാക്കിയതെന്നും മൊഴി നല്‍കി.

വ്യാജരേഖ തയ്യാറാക്കിയതിന് ഒരു ലക്ഷം രൂപ നല്‍കാമെന്നാണ് അബു വാഗ്ദാനം ചെയ്തതെന്നും അരുണ്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് മുമ്പും തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. കേസില്‍ അറസ്റ്റിലായ അബുവിനെയും അരുണിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. അരുണിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. വ്യാജരേഖ കേസില്‍ വിജിലന്‍സും കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com