റെയിൽവേ പാളത്തിൽ കല്ലുവെച്ചു; സി​ഗ്നൽ തകരാർ രക്ഷയായി; ടീ ഷർട്ടിന്റെ പിന്നാലെയുളള അന്വേഷണത്തിൽ പ്രതികൾ പിടിയിൽ 

റെയിൽപാളത്തില്‍ കരിങ്കല്ലുവെച്ച  രണ്ട് ഇതര സംസ്ഥാനക്കാർ അറസ്​റ്റിൽ
റെയിൽവേ പാളത്തിൽ കല്ലുവെച്ചു; സി​ഗ്നൽ തകരാർ രക്ഷയായി; ടീ ഷർട്ടിന്റെ പിന്നാലെയുളള അന്വേഷണത്തിൽ പ്രതികൾ പിടിയിൽ 

തൃശൂര്‍: റെയിൽപാളത്തില്‍ കരിങ്കല്ലുവെച്ച  രണ്ട് ഇതര സംസ്ഥാനക്കാർ അറസ്​റ്റിൽ. സിഗ്​നൽ തകരാർ  ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചതിനാൽ വൻ അപകടം ഒഴിവായി. ഛത്തിസ്ഗഢ് ജസ്പൂര്‍ ജില്ലക്കാരായ രൂപേഷ് കുമാര്‍ യാദവ് (21), സലീം ബര്‍ള(19) എന്നിവരാണ് പാളത്തിൽ കല്ലുവെച്ചത്. ഇരുവരെയും ആർ പി എഫും റെയിൽവേ പൊലീസും അറസ്​റ്റ്​ ചെയ്തു. ഒല്ലൂരിലെ പ്ലാസ്​റ്റിക് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും‍. 

ഒല്ലൂര്‍ റെയില്‍വേ സ്​റ്റേഷ​ന്റെ തെക്കുവശത്തെ സിഗ്​നലിനോട് ചേർന്നാണ് കല്ലുവെച്ചത്. ട്രെയി​​ന്റെ ചക്രങ്ങൾ കയറിയിറങ്ങുമ്പോൾ കല്ല് പൊടിയുന്നത് കാണാൻ വേണ്ടിയാണ് കല്ലുവെച്ചതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞതത്രെ. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ആർപിഎഫ് ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. വ്യാഴാഴ്ച വൈകീട്ട്​ ആറോടെയാണ് സംഭവം.

നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ റെയില്‍വേ സ്​റ്റേഷനിലേക്ക് കയറാനിരിക്കെ സിഗ്​നല്‍ ലഭ്യമാവാത്തത് സ്‌റ്റേഷന്‍ മാസ്​റ്ററുടെ ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ ഗേറ്റ് കീപ്പറെയും മറ്റൊരു ജീവനക്കാരനെയും അന്വേഷണത്തിനായി സിഗ്​നൽ പോയിൻറിലേക്ക് നിയോഗിച്ചു. ഇവിടെയാണ് പാളങ്ങള്‍ ചേരുന്ന സ്ഥലത്ത് ചെറിയ കല്ലുകള്‍ നിറച്ചു​വെച്ചത് കണ്ടത്. സമീപത്ത് മാറി എറണാകുളം ഭാഗത്തേക്കുള്ള പാളത്തില്‍ വേറെ വലിയ കല്ലുവെച്ചതായും കണ്ടു. ഉടൻ വിവരം സ്​റ്റേഷന്‍ മാസ്​റ്ററെ അറിയിച്ചു. സ്​റ്റേഷൻ മാസ്​റ്റർ തൃശൂരില്‍ ആര്‍പിഎഫിനെയും അറിയിച്ചു. ആര്‍പിഎഫും റെയില്‍വേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചത്. 

 ആളെ അറിഞ്ഞില്ലെങ്കിലും ഇവര്‍ ധരിച്ച ടീ ഷര്‍ട്ടിനെ കുറിച്ച് പ്രദേശവാസികൾ നൽകിയ അടയാളമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ട്രാക്കിനോട് ചേര്‍ന്ന ഗോഡൗണില്‍നിന്ന് ഇവരെ പിടികൂടി. സുഹൃത്തിനെ നാട്ടിലേക്ക് ട്രെയിൻ കയറ്റിവിട്ടശേഷം മദ്യപിച്ച് താമസസ്ഥലത്തേക്ക്​ വരുമ്പോഴാണ് പാളത്തില്‍ കല്ലുകയറ്റി​വെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com