ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി; ലക്ഷങ്ങളുടെ തട്ടിപ്പുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍; ഇന്ദുജ നായര്‍ ഒളിവില്‍

ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി
ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി; ലക്ഷങ്ങളുടെ തട്ടിപ്പുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍; ഇന്ദുജ നായര്‍ ഒളിവില്‍


തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്‌സണ്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു

തിരുവനന്തപുരം ജില്ലയില ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇന്ദുജ തട്ടിപ്പുനടത്തിയത്. ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് എംഎല്‍എ വിഎസ് ശിവകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് തട്ടിപ്പിന് പിന്നിലെന്ന് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദുജ നായര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കേസിലെ മുഖ്യപ്രതി ഇന്ദുജ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം  ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com