കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചു: ഇടുക്കിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

തലയില്‍ ചവിട്ടിയ ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു.
കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചു: ഇടുക്കിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

തൊടുപുഴ: കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിലാണ് സംഭവം. സൂര്യനെല്ലി ചെമ്പകത്തോട് 301 കോളനിയില്‍ കൃഷ്ണനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 

കൃഷിയിടത്തിലിറങ്ങിയ രണ്ട് കൊമ്പന്മാരെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണനെ ആന ആക്രമിച്ചത്. കൃഷ്ണന്റെ തലയില്‍ ചവിട്ടിയ ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു.

ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംസാരശേഷിയില്ലാത്തയാളാണ് മരിച്ച കൃഷ്ണന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com