കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം; വഷളാക്കരുത്, അതൃപ്തി അറിയിച്ച് സിഎഫ് തോമസ്

കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം - വഷളാക്കരുത്, അതൃപ്തി അറിയിച്ച് സിഎഫ് തോമസ്
കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം; വഷളാക്കരുത്, അതൃപ്തി അറിയിച്ച് സിഎഫ് തോമസ്

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ പിജെ ജോസഫ് വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസ് കെ മാണി വിഭാഗം. മാണിയുടെ മരണത്തെ തുടര്‍ന്ന ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അറിയിച്ചതായാണ് സൂചന.

സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒന്‍പത് ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സിഎഫ് തോമസ് അതൃപ്തി അറിയിച്ചതായാണ് സൂചന. സിഎഫ് തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയുമായി കുടിക്കാഴ്ച നടത്തി.

പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നും പിജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുതായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫിന്റെ ആവശ്യത്തിന് മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതനീക്കവുമായി ജോസ്  കെ മാണി രംഗത്തെത്തിയത്. 

സംസ്ഥാന സമിതി യോഗം വിളിച്ചാല്‍ ജോസ് കെ മാണിയ്ക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. നാല് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയാണ് ജോസഫിനുള്ളത്. ഇതിനോട് അനുകൂലമായ നിലപാടാണ് സിഎഫ് തോമസിനുമുള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ പാലയിലെ ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com