ടിക്കാറാം മീണയ്ക്ക് നട്ടഭ്രാന്ത്: എം വി ജയരാജന്‍ 

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് നട്ടഭ്രാന്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍
ടിക്കാറാം മീണയ്ക്ക് നട്ടഭ്രാന്ത്: എം വി ജയരാജന്‍ 

കണ്ണൂര്‍: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് നട്ടഭ്രാന്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.തളിപ്പറമ്പ് ബക്കളത്ത് സിപിഎം വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു.  പിലാത്തറ ഓപ്പണ്‍വോട്ട് സംഭവത്തില്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയും, ആരോപണ വിധേയരോട് വിശദീകരണം പോലും ചോദിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടിയും ജനാധിപത്യ വിരുദ്ധമാണ്. ഈ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ പല ഭാഗത്തും മുസ്‌ലിം ലീഗ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മൊബൈല്‍ കള്ളവോട്ട് സംഘമായാണ് എത്തിയത്. പുരുഷന്‍മാര്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലും കള്ളവോട്ട് ചെയ്തുവെന്നും ജയരാജന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com