തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ കോൺ​ഗ്രസിൽ പ്രത്യേക സമിതി; ആദ്യ തെളിവെടുപ്പ് മലബാറിൽ

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ന്ന മു​​​ഴു​​​വ​​​ന്‍ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെക്കുറി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍  പ്ര​​​ത്യേ​​​ക സ​​​മി​​​തി രൂപീകരിച്ച് കോ
തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ കോൺ​ഗ്രസിൽ പ്രത്യേക സമിതി; ആദ്യ തെളിവെടുപ്പ് മലബാറിൽ

കോ​​​ഴി​​​ക്കോ​​​ട് : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ന്ന മു​​​ഴു​​​വ​​​ന്‍ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെക്കുറി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍  പ്ര​​​ത്യേ​​​ക സ​​​മി​​​തി രൂപീകരിച്ച് കോൺ​ഗ്രസ്.  കെസി ജോ​​​സ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യു​​​ള്ള സ​​​മി​​​തി​​​യി​​​ല്‍ എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ സ​​​ണ്ണി​​​ജോ​​​സ​​​ഫ്, ഐസി​ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രും കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെപി കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍, വിഎ​ നാ​​​രാ​​​യ​​​ണ​​​ൻ, ഉ​​​മാ​ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, സ​​​ജി ജേ​​​ക്ക​​​ബ്, എ​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍, കെപി​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍, പി​​​എം. സു​​​രേ​​​ഷ്ബാ​​​ബു എ​​​ന്നി​​​വ​​​രും ഉ​​​ണ്ടാ​​​വും.

 മ​​​ല​​​ബാ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് സ​​​മി​​​തി ആ​​​ദ്യം തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ​​​രാ​​​തി ഉ​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും സ​​​മി​​​തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍​ക്കും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും സ​​​മ​​​ര്‍​പ്പി​​​ക്കും. നി​​​യ​​​മ​​​ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ൽ ഏ​​​ത​​​റ്റം​​​വ​​​രെ​​​യും പോ​​​കു​​​മെ​​​ന്നും കെപിസിസി പ്രസിന്റ് മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

 അ​​​തേ​​​സ​​​മ​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ല്‍ പി​​​ഴ​​​വു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് കെ​​​പി​​​സി​​​സി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് 10 ല​​​ക്ഷം യു​​​ഡി​​​എ​​​ഫ് വോ​​​ട്ടാ​​​ണ് വെ​​​ട്ടി​​​നി​​​ര​​​ത്തി​​​യ​​​തെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ഉ​​​മ്മ​​​ന്‍​ ചാ​​​ണ്ടി ആരോപിച്ചിരുന്നു. ഇ​​​ത് സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ച്ച വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​യാ​​​ണ് നേ​​​തൃ​​​ത്വം കാ​​​ണു​​​ന്ന​​​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com