ദേശീയപാത വികസനം ; വിവാദ ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

ജില്ലകളിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം സമർപ്പിച്ചിട്ടും ഇതിനായുള്ള വിജ്ഞാപനം ഇറക്കുന്നതിന് ദേശീയപാതാ അതോറിറ്റി തയാറായിട്ടില്ലെന്നും മന്ത്രി
ദേശീയപാത വികസനം ; വിവാദ ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച വിവാദ ഉത്തരവ് കേന്ദ്രസർക്കാർ ഇതുവരെയും റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. മുൻ​ഗണനാ ക്രമത്തിൽ ഭേദ​ഗതി വരുത്തിയതായുള്ള ഉത്തരവ് റദ്ദാക്കിയ വിവരം തനിക്ക് ലഭിച്ചിട്ടില്ല. നിലവിൽ പുറപ്പെടുവിച്ച ഭേദ​ഗതി ബില്ലിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.

മുൻ​ഗണനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തെ ദേശീയപാതയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലകളിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം സമർപ്പിച്ചിട്ടും ഇതിനായുള്ള വിജ്ഞാപനം ഇറക്കുന്നതിന് ദേശീയപാതാ അതോറിറ്റി തയാറായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള അവ്യക്തത പരിഹരിക്കുന്നതിനായി ദേശീയപാതാ വികസന അതോറിറ്റി ചെയർമാനുമായി പൊതുമരാമത്ത് സെക്രട്ടറി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തും. 

കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ക്രമമാണ് മുൻ​ഗണനാപട്ടിക ഒന്നിൽ നിന്ന് രണ്ടിലേക്ക് കേന്ദ്രസർക്കാർ മാറ്റിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com