'നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും'

കര്‍ശന ഉപാധികളോടെ പൂര വിളംബര ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു
'നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും'


തൃശൂര്‍ : തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുറിപ്പുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. തൃശൂര്‍ പൂര വിളംബര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. 

നാളെ മുതല്‍ 200 വര്‍ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുമെന്ന് ശാരദക്കുട്ടി പരിഹസിച്ചു. പൂരച്ചടങ്ങിന് കളക്ടറുടെ നേതത്വത്തിലുള്ള നാട്ടാന സമിതി വിലക്കേര്‍പ്പെടുത്തിയതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തു. 

ഇതേത്തുടര്‍ന്ന് കര്‍ശന ഉപാധികളോടെ പൂര വിളംബര ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അനുമതി നല്‍കിയത്. ചടങ്ങിന് ശേഷം ആനയെ ലോറിയില്‍ കയറ്റി ക്ഷേത്രപരിസരത്തുനിന്നും കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com