പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; ജീവനക്കാരനെ പുറത്താക്കി മാരുതി സുസുക്കി

ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം
പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; ജീവനക്കാരനെ പുറത്താക്കി മാരുതി സുസുക്കി

തൃശ്ശൂര്‍: മലയാളികളെ സംബന്ധിച്ചടുത്തോളം തൃശ്ശൂര്‍ പൂരം വലിയ വികാരമാണ്. ലോകമാകെ ഖ്യാതി നേടിയ ആഘോഷമാണ് ശക്തന്‍റെ മണ്ണിലെ പൂരം. അതുകൊണ്ടുതന്നെ വിവിധ നാടുകളില്‍ നിന്ന് പൂരപ്രേമികള്‍ വണ്ടിയും വള്ളവും പിടിച്ച് തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്താറുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കൊമ്പന് വേണ്ടി നടന്ന പ്രതിഷേധവും മറ്റുമെല്ലാം കേരളം കണ്ടതാണ്.

അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടുകൊണ്ട് യുവാവ് രംഗത്തെത്തിയത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു പൂരത്തെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികളും പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പൂരത്തേയും കലയേയും സ്നേഹിക്കുന്ന മലയാളികള്‍ ഫഹദിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ആവശ്യം.

പൂരപ്രേമികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കാണുകയായിരുന്നു. പൂരത്തെ അധിക്ഷേപിച്ച യുവാവിന്‍റെ ജോലി പോയെന്നതാണ് ഏറ്റവും പുതിയ കാര്യം. മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തത്. പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com