റോഡ് സുരക്ഷയ്ക്ക് 'പപ്പു'വിനൊപ്പം കൈകോർത്ത് മമ്മൂട്ടി ( വീഡിയോ)

കേരള പൊലീസ് അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തിക്കുന്നതിനാണ് മമ്മൂട്ടി നേതൃത്വം നൽകുന്നത്
റോഡ് സുരക്ഷയ്ക്ക് 'പപ്പു'വിനൊപ്പം കൈകോർത്ത് മമ്മൂട്ടി ( വീഡിയോ)

കൊച്ചി : റോഡ് സുരക്ഷ പ്രചാരണത്തിന് പപ്പുവിനൊപ്പം കൈകോർത്ത് നടൻ മമ്മൂട്ടിയും. റോഡ് സുരക്ഷ അവബോധ പ്രചരണത്തിനായി കേരള പൊലീസ് 2009 ല്‍ അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തിക്കുന്നതിനാണ് മമ്മൂട്ടി നേതൃത്വം നൽകുന്നത്.  മമ്മൂട്ടിയാണ് പപ്പുവിനെ ഫെയ്സ്ബുക്ക് പേജിലൂടെ അവതരിപ്പിക്കുന്നത്. 

ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ സൃഷ്ടാവ്. ചെറിയ കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര  ആനിമേഷന്‍ചിത്രത്തിലൂടെ പറയുന്നത്. മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനിറങ്ങുന്നുണ്ട്. 

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ആണ് ഈ പദ്ധതി നിലവില്‍ വരുന്നത്. അന്ന് ഐജിയായിരുന്ന ഡോ.ബി.സന്ധ്യ ഐ.പി.എസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും ആണ് നന്ദന്‍പിള്ള സൃഷ്ടിച്ച കഥാപാത്രത്തിന് പപ്പു എന്ന പേരിട്ടത്. മികച്ച റോഡ് സുരക്ഷാപ്രചരണത്തിന് അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ള ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ട്. 
റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരള പൊലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചരണത്തിലൂടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com