നഴ്‌സസ് ദിനത്തില്‍ ലിനി സിസ്റ്റര്‍ക്ക് ആദരം: ശ്രവണസഹായി കളഞ്ഞ് പോയ ആറ് വയസുകാരനും സര്‍ക്കാര്‍ സഹായം
By സമകാലികമലയാളം ഡെസ്‌ക് | Published: 13th May 2019 10:19 AM |
Last Updated: 13th May 2019 10:20 AM | A+A A- |

കണ്ണൂര്‍: ലോക നഴ്‌സസ് ദിനത്തില്‍ ലിനിയെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിനിയ്ക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ഷൈലജ വിതരണം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ലിനിയുടെ കുടുംബവും പങ്കെടുത്തിരുന്നു. വിനോദ യാത്രയ്ക്കിടെ കോവളത്ത് വെച്ച് ശ്രവണസഹായി കളഞ്ഞുപോയ കണ്ണൂരിലെ ആറുവയസുകാരന്‍ യാദവിന് പുതിയ ഉപകരണവും മന്ത്രി നല്‍കി.
നിപ്പ വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടെ രോഗം പകര്‍ന്ന് ലോകത്തോട് വിട പറഞ്ഞ ലിനിയുടെ ഓര്‍മ്മയിലാണ് സംസ്ഥാനത്തെ നഴ്‌സ് സമൂഹം നഴ്‌സസ് ദിനാചരണം നടത്തിയത്. മികച്ച നഴ്‌സിനു നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലിനിയോടുള്ള ആദരസൂചകമായി സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ് എന്നാക്കിയിരുന്നു.
കോട്ടയം കടന്നാടെ സിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സ് ദിനു എം ജോയ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെഡ്‌നേഴ്‌സ് ഗീത പി, പാണ്ടനാട് സിഎച്ച് സിയിലെ നഴ്‌സിങ് സൂപ്പര്‍വൈസര്‍ വത്സല കുമാരി എന്നിവരാണ് മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയത്.
കഴിഞ്ഞ മാസം വിനോദയാത്രയ്ക്കിടെ കോവളത്തു നിന്നും ശ്രവണസഹായി നഷ്ടപ്പെട്ട യാദവ് കൃഷ്ണയ്ക്ക് ആറ് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.