'അത് അമൂല്യം, നശിപ്പിക്കപ്പെട്ടാൽ പുനർ‌നിർമിക്കാനാവില്ല'; മുഖ്യമന്ത്രിയ്ക്ക് കത്തുമായി വി.എം സുധീരൻ

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെന്നും സുധീരൻ പറഞ്ഞു
'അത് അമൂല്യം, നശിപ്പിക്കപ്പെട്ടാൽ പുനർ‌നിർമിക്കാനാവില്ല'; മുഖ്യമന്ത്രിയ്ക്ക് കത്തുമായി വി.എം സുധീരൻ

ശാന്തിവനം നശിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തെ​ഴു​തി. അ​മൂ​ല്യ​മാ​യ ശാ​ന്തി​വ​നം ന​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ ഇ​തു​പോ​ലൊ​ന്നു പു​ന​ർ​സൃ​ഷ്ടി​ക്കാ​ൻ ആ​ർ​ക്കുമാ​കി​ല്ലെന്നും അതിനാൽ ബദൽമാർ​ഗം കണ്ടെത്തണം എന്നുമാണ് വി.എം. സുധീരൻ കത്തിലൂടെ പറഞ്ഞത്. 

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെന്നും സുധീരൻ പറഞ്ഞു. കെഎസ്ഇബിയാണ് ശാന്തിവനത്തിൽ 11കെവി  ലൈനിന്റെ ടവർ നിർമിക്കുന്നത്. സ്ഥലം സന്ദർശിച്ച് ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ള്ള​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി പൊ​തു​സ്വീ​കാ​ര്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​‌ണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

ശാ​ന്തി​വ​ന​ത്തെ ന​ശി​പ്പി​ക്കാ​തെ നി​ർ​ദ്ദി​ഷ്ട വൈ​ദ്യു​തി പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. അ​മൂ​ല്യ​മാ​യ ശാ​ന്തി​വ​നം ന​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ ഇ​തു​പോ​ലൊ​ന്നു പു​ന​ർ​സൃ​ഷ്ടി​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല. അ​തു​കൊ​ണ്ട് യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ ര​മ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കി ശാ​ന്തി​വ​ന​ത്തെ ര​ക്ഷി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം- സുധീരൻ കത്തിലൂടെ പറഞ്ഞു. 

എറണാകുളം പറവൂരിൽ രണ്ട് ഏക്കറിലാണ് ശാന്തിവനം വ്യാപിച്ചു കിടക്കുന്നത്.  ട​വ​ർ നി​ർ​മി​ക്കാ​ൻ ഒ​രു സെ​ന്‍റി​ൽ താ​ഴെ സ്ഥ​ലം മാ​ത്രം മ​തി​യെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഇതിനോടകം 50  സെ​ന്‍റ് അ​ടി​ക്കാ​ടും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വാ​ഭാ​വി​കവനം നശിപ്പിച്ചു. പൈലിങ്ങിന്റെ ചെളി ഒഴുക്കിവിട്ടും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com