കൃഷ്ണപിളള സ്മാരകം തകര്‍ത്ത കേസിലെ വെളിപ്പെടുത്തല്‍; സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി

കണ്ണാര്‍കാട്ടെ പി കൃഷ്ണപ്പിള്ള സ്മാരകം തീയിട്ട കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയ പാര്‍ട്ടി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം
കൃഷ്ണപിളള സ്മാരകം തകര്‍ത്ത കേസിലെ വെളിപ്പെടുത്തല്‍; സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി

ആലപ്പുഴ: കണ്ണാര്‍കാട്ടെ പി കൃഷ്ണപ്പിള്ള സ്മാരകം തീയിട്ട കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയ പാര്‍ട്ടി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണാര്‍കാട് ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിബു ചെല്ലികണ്ടത്തലിനെയാണ് പുറത്താക്കിയത്. കഞ്ഞിക്കുഴി എരിയാ കമ്മറ്റിയുടെതാണ് തീരുമാനം.

കേസില്‍ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചെന്നും പാര്‍ട്ടി പ്രാദേശികഘടകം ഇടപ്പെട്ട് സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നുമായിരുന്നു ഷിബുവിന്റെ ആരോപണം. ആരോപണത്തില്‍ സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി അടിയന്തരയോഗം ചേര്‍ന്ന് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. 

2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് പി കൃഷ്ണപ്പിള്ള അവസാനനാളുകള്‍ ചെലവഴിച്ച കണ്ണാര്‍കാട്ടെ വീടിന് തീയിട്ടത്. കേസിന്റെ വിചാരണ ആലപ്പുഴ സെഷന്‍സ് കോടതിയില്‍ അവസാനഘട്ടത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. കേസില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം സിബി ചന്ദ്രബാബുവും സജി ചെറിയാന്‍ എംഎല്‍എയുള്‍പ്പടെയുള്ള നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇവരാരും കൂറ് മാറിയിട്ടില്ല. കേസിന്റെ വിധി വരുംമുന്‍പ് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ആരോപണമുണ്ടായത് സംസ്ഥാന നേതൃത്വത്തില്‍പ്പെട്ടപ്പോഴാണ് ഏരിയാ കമ്മറ്റി അന്വേഷണത്തിന് തീരുമാനിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com