തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടി; തിരുമല സ്വദേശിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍ 

എട്ട് കോടിയോളം വില വരുന്ന സ്വര്‍ണ്ണം തിരുമല സ്വദേശി സുനിലില്‍ നിന്നാണ് പിടിച്ചെടുത്തത്
തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടി; തിരുമല സ്വദേശിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 25 കിലോ സ്വര്‍ണം പിടികൂടി. എട്ട് കോടിയോളം വില വരുന്ന സ്വര്‍ണ്ണം തിരുമല സ്വദേശി സുനിലില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com