ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്; ഫസല്‍ ഗഫൂറിന് സമസ്തയുടെ മുന്നറിയിപ്പ്

ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാവില്ല 
ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്; ഫസല്‍ ഗഫൂറിന് സമസ്തയുടെ മുന്നറിയിപ്പ്

കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ നിലപാട് ശക്തമാക്കി സമസ്ത. ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

സമസ്തയ്‌ക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫസല്‍ ഗഫൂറിന്റെത് ധിക്കാരത്തിന്റെ ഭാഷയാണ്. മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സമുദായം നോക്കി നില്‍ക്കില്ലെന്നും സമസ്തയുടെ പോഷക സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യുനപക്ഷ ആനുകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ അവകാശവും വ്യക്തി സ്വാതന്ത്രവും തടയുന്നത് നീതികരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എം.ഇ.എസിനെതിരായ ഭാവി പ്രക്ഷോഭങ്ങള്‍ തീരുമാനിക്കാന്‍ സമസ്ത കോഡിനേഷന്‍ കമ്മറ്റി യോഗവും വിളിച്ചു. എം.ഇ.എസ് സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സമസ്തയുടെ പരിഗണയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com